നെയ്യാറ്റിൻകര
ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ലേബർ ബജറ്റിൽ പണം വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ശക്തമായി ചെറുത്ത് തോൽപ്പിക്കണമെന്നും എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പദ്ധതിയിൽ കൂലിക്കുടിശ്ശിക വരുത്തുന്നത് നിരവധി തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിനീക്കിയിരിക്കുന്നതിനാൽ അടിയന്തരമായി കുടിശ്ശിക കൊടുത്തുതീർക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി നടത്തിപ്പും ദൗർബല്യങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് സമാപനം കുറിച്ച് നെയ്യാറ്റിൻകരയിൽ ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്ത റാലി നടന്നു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷൈലജാബീഗം അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..