തിരുവനന്തപുരം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൽഎൽ ലൈഫ് കെയറിനെ സ്വകാര്യവൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ധർണ നടത്തി. എച്ച്‌എൽഎൽ രജിസ്‌ട്രേഡ് ഓഫീസിനുമുന്നിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്‌എൽഎല്ലിന്റെ സ്വകാര്യവൽക്കരണത്തിലൂടെ കോടികളുടെ അഴിമതിയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി ശങ്കരദാസ് അധ്യക്ഷനായി. എം വിൻസന്റ് എംഎൽഎ, വിൻസൺ ഡി പോൾ, വി ആർ പ്രതാപൻ, എസ് പി ദീപക്, എൻ നന്ദകുമാർ, അജയ് കെ പ്രകാശ്, ബി അനിൽകുമാർ, കെ നിസ്സാർ അഹമ്മദ്, ജിജു കെ വർഗീസ്, എ ഗിരീഷ് കുമാർ, കെ എസ് സുമേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..