26 April Friday
തടയാനെത്തിയ പൊലീസ്‌–വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

ക്യാമ്പിനെത്തിയ എസ്‌പിസി 
വിദ്യാർഥിനികൾക്ക് അസഭ്യവർഷം

സ്വന്തം ലേഖകൻUpdated: Thursday Sep 22, 2022

പേപ്പാറ എസ്‌പിസി ക്യാമ്പിലെ ഉദ്യോഗസ്ഥനുമായി അക്രമിസംഘം വാക്കേറ്റത്തിൽ

 
വിതുര
പേപ്പാറയിൽ ക്യാമ്പിനെത്തിയ കിളിമാനൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്‌പിസി വിദ്യാർഥിനികളെ മദ്യപസംഘം അസഭ്യംപറഞ്ഞു. തടയാനെത്തിയ കിളിമാനൂർ സ്റ്റേഷനിലെ പൊലീസുകാരെയും പേപ്പാറ ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ആക്രമിച്ചു. ബുധൻ  വൈകിട്ട് നാലിനാണ് സംഭവം. ക്യാമ്പിന്റെ രണ്ടാംദിവസമായ ബുധനാഴ്ച മദ്യപിച്ച അഞ്ചുപേർ പെൺകുട്ടികളെ അസഭ്യം പറയുകയായിരുന്നു. 
ഇത് ചോദ്യം ചെയ്‌ത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചീത്തവിളിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാരെയും ഒരു ഫോറസ്റ്റ് ജീവനക്കാരനെയും ആക്രമിച്ചു. പൊലീസുകാരായ രാജേന്ദ്രൻ, അനിൽ കുമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥനായ അഖിൽ എന്നിവർക്കാണ് മർദനമേറ്റത്. ഇവർ വിതുര സ്റ്റേഷനിൽ പരാതി നൽകി. വിതുര പൊലീസ് സ്ഥലത്തെത്തി ആര്യനാട് സ്വദേശി സക്കീർ ഹുസൈനെ കസ്റ്റഡിയിലെടുത്തു. ഷിജി കേ ശവൻ, ഉദയകുമാർ, കണ്ടാലറിയാവുന്ന രണ്ടുപേർ എന്നിവർക്കെതിരെയും കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top