24 April Wednesday

175 ലിറ്റർ വിദേശമദ്യവുമായി 
ബിജെപി നേതാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
വിളപ്പിൽ
അനധികൃതമായി സൂക്ഷിച്ചിരുന്ന 175 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബിജെപി നേതാവ് പിടിയിൽ. മങ്കാട്ടുകടവ് പാലത്തിന് സമീപം വാടകയ്‌ക്ക്‌ താമസിക്കുന്ന തിരുമല ഓടാൻകുഴി മേലെ പുത്തൻ വീട്ടിൽ അരുണാ(31)ണ് അറസ്റ്റിലായത്.   സജീവ ആർഎസ്എസ്- –-ബിജെപി പ്രവർത്തകനാണ്‌ ഇയാൾ. 2017ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിൽ ബോംബ് എറിഞ്ഞ കേസിൽ പ്രതിയാണ്. മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷകസംഘമാണ് ഇയാളെ പിടികൂടിയത്. 
വാടക വീട്ടിൽ 500 മില്ലിലീറ്റർ വീതമുള്ള 35 പ്ലാസ്റ്റിക് കുപ്പിയിലായാണ്‌ മദ്യം സൂക്ഷിച്ചിരുന്നത്. അവധി ദിവസമായ ബുധനാഴ്‌ച ഉയർന്നവിലയ്‌ക്ക്‌ വിൽക്കാനായിരുന്നു ലക്ഷ്യം. എഎസ്ഐ എസ് സുനിൽ ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി എസ് നെവിൽ രാജ്, സിവിൽ പൊലീസ്‌ ഓഫീസർമാരായ എസ് എൽ ശ്രീനാഥ്, ആർ വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെകോടതിയിൽ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top