27 April Saturday

"മാറുന്ന മാധ്യമസംസ‍്കാരവും 
തൊഴിലാളികളും’ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "മാറുന്ന മാധ്യമ സംസ്കാരവും തൊഴിലാളികളും’ സെമിനാർ ജി എസ് പ്രദീപ്‌ ഉദ്ഘാടനം ചെയ്യുന്നു

വിളപ്പിൽ
സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "മാറുന്ന മാധ്യമ സംസ്കാരവും തൊഴിലാളികളും’ എന്ന വിഷയത്തിൽ   സെമിനാർ സംഘടിപ്പിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. മാധ്യമ മേഖല കോർപറേറ്റുകളുടെ നീരാളിപ്പിടിത്തത്തിലാണെന്ന്‌ ജി എസ് പ്രദീപ്‌ പറഞ്ഞു.
 മാധ്യമങ്ങൾ അക്ഷരങ്ങളെ പടവാളാക്കുന്നതിനു പകരം കോർപറേറ്റുകളുടെ  ചട്ടുകങ്ങളായാണ് പ്രവർത്തിക്കുന്നത്. മലയാള ദൃശ്യമാധ്യമങ്ങൾ അർഥമില്ലാത്ത അന്തിച്ചർച്ചകളിൽ വിരാജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടക സമിതി കൺവീനർ ആർ പി ശിവജി അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് വിഷയാവതരണം നടത്തി. സിഐടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ, ജില്ലാ സെക്രട്ടറി  സി ജയൻ ബാബു,
സിഐടിയു വിളപ്പിൽ ഏരിയ സെക്രട്ടറി വി എസ് ശ്രീകാന്ത്, ആർ വേലപ്പൻ പിള്ള, വിളപ്പിൽ ശ്രീകുമാർ, പ്രദീപ്, ടി ജയമോഹൻ, ഡി മോഹനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top