25 April Thursday

മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ബ്ലോക്കിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹൈടെക് ബ്ലോക്കിന്റെ കല്ലിടൽ നിർവഹിച്ചശേഷം മന്ത്രി വി ശിവൻകുട്ടി സംസാരിക്കുന്നു

തിരുവനന്തപുരം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ ഹൈടെക് ബ്ലോക്കിന്റെ കല്ലിടൽ  പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. 
 
രണ്ടരക്കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ ബ്ലോക്കിനൊപ്പം മറ്റൊരു ബ്ലോക്കിനുകൂടി ആവശ്യമുന്നയിച്ച്‌  സ്ഥലം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ  നിവേദനം  നൽകി. എംഎൽഎ നൽകിയ നിവേദനം അനുഭാവപൂർവം പരിഗണിക്കുമെന്ന്  മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത  മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുള്ള മെഡിക്കൽ കോളേജ് വാർഡ് സഭയുടെ അവാർഡ് എസ്എച്ച്ഒ ഹരിലാലിന് മന്ത്രി സമ്മാനിച്ചു.  കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. 
 
ഉന്നത വിജയം കൈവരിച്ചവർക്കുള്ള അവാർഡ് മേയർ ആര്യ രാജേന്ദ്രൻ സമ്മാനിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാജു, മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഡി ആർ അനിൽ,  നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ എസ് റീന, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി എ സന്തോഷ് കുമാർ,  മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാൽ, പി ഡബ്ല്യുഡി എക്സി. എൻജിനിയർ ബി സന്തോഷ്, കെ ആർ ഗിരിജ, ആർ അനൂപ്, സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ശ്രീലേഖ, പ്രിൻസിപ്പൽ എൻ സോഫിയ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top