തിരുവനന്തപുരം
നിപാ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫീസർ സിസ്റ്റർ ലിനിയുടെ അഞ്ചാമത് ചരമദിനം ആചരിച്ചു. കെജിഎൻഎ നേതൃത്വത്തിൽ കൊല്ലയിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾക്ക് ധനസഹായം നൽകിയായിരുന്നു ദിനാചരണം.
കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റംഗം ശ്രീജിത്ത് അധ്യക്ഷനായി. വിവിധ ആശുപത്രികളിലെ നഴ്സിങ് ഓഫീസർമാരിൽനിന്ന് സമാഹരിച്ച തുക കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ എസ് നവനീത്‌കുമാർ കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രമണ്യനിൽനിന്നും ഏറ്റുവാങ്ങി. സിപിഐ എം പാറശാല ഏരിയ സെക്രട്ടറി അജയകുമാർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറി നിഷാ ഹമീദ്, കെ അനില, എൽ ടി സുഷമ എന്നിവർ സംസാരിച്ചു.തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നടന്ന ലിനിഅനുസ്മരണ പ്രഭാഷണം ഡോ. പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. വിനീത്കുമാർ, പാതിരപ്പള്ളി കൃഷ്ണകുമാരി, പ്രമിത സുജിത് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..