28 March Thursday

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ്‌ 
കുഴഞ്ഞുവീണു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
ചിറയിൻകീഴ്  
കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറയിൻകീഴ് വലിയകട കല്ലറവിളാകം സ്വദേശി സുജിത് (40) ആണ് മരിച്ചത്.
 വലിയകട സ്വദേശി ശിവകുമാറിന്റെ 25 അടി താഴ്ചയും ആറടിയിലേറെ വെള്ളവുമുണ്ടായിരുന്ന കിണർ വൃത്തിയാക്കാൻ ചൊവ്വ പകൽ 12 -ഓടെ സഹായി ജിനിൽകുമാറിനൊപ്പമാണ്‌ സുജിത് എത്തിയത്. 
ആദ്യം കിണറ്റിലിറങ്ങിയ സുജിത് കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി വീഴുകയായിരുന്നു. രക്ഷിക്കാനായി ജിനിൽകുമാർ ഇറങ്ങിയെങ്കിലും ശ്വാസം കിട്ടാതായതോടെ നാട്ടുകാർ ഇയാളെ കരയ്ക്കെത്തിച്ചു. ആറ്റിങ്ങലിൽനിന്ന് അഗ്നിരക്ഷാസേനയെത്തി വെള്ളം പമ്പ്‌ ചെയ്ത്‌ കുറച്ചശേഷം സുജിത്തിനെ കരയ്ക്കെത്തിച്ച് ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു വർഷമായി ഉപയോഗിക്കാതിരുന്ന കിണറായതിനാലാകാം ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതെന്നാണ് അനുമാനം. 
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ഷിബി, ജെ ജിഷാദ്, മനോഹരൻ പിള്ള എന്നിവരാണ്‌ രക്ഷാപ്രവർത്തനത്തിനെത്തിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top