26 April Friday

പൊതുഗതാഗതം തകർക്കുന്നതിൽനിന്ന് കേന്ദ്രം പിന്മാറണം: ആനത്തലവട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കെ എസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ നടന്ന പൊതുഗതാഗത സംരക്ഷണ ദിനാചരണം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളെ  മോദി സർക്കാർ പൂർണമായും തകർത്ത് സ്വകാര്യമേഖലയ്ക്ക്  തീറെഴുതുകയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. രാജ്യത്തെ വ്യോമഗതാഗതം പൂർണമായും സ്വകാര്യവൽക്കരിച്ചുക്കഴിഞ്ഞു. റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ പാതയിലേക്കാണ് നീങ്ങുന്നത്. ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് 1 : 2 എന്ന അനുപാതത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മൂലധന നിക്ഷേപം നടത്തണമെന്ന് നിയമം ഉണ്ടെങ്കിലും കേന്ദ്ര സർക്കാർ മൂലധന നിക്ഷേപം നൽകുന്നില്ല. അഗ്രഗേറ്റർ നിയമം പോലുള്ള കരിനിയമങ്ങൾ കൊണ്ടുവന്ന് രാജ്യത്തെ ആർടിസികളെ തകർക്കുകയാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ആനത്തലവട്ടം പറഞ്ഞു. 
കെഎസ്‌ആർടിഇഎ  തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ സംഘടിപ്പിച്ച പൊതുഗതാഗത സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. അസോസിയേഷൻ വെസ്റ്റ് ജില്ലാ പ്രസിഡന്റ് സുജിത് കുമാർ അധ്യക്ഷനായി.  ദിനാചരണത്തിന് സംസ്ഥാന വൈസ്‌ പ്രസിഡന്റ് എസ്‌ ആർ  നിരീഷ് , സംസ്ഥാന ഭാരവാഹികളായ സുജിത് സോമൻ, എസ്‌  സന്തോഷ്കുമാർ, സൗത്ത് ജില്ലാ സെക്രട്ടറി സുധീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top