28 March Thursday

വിദ്യാർത്ഥിയെയും രക്ഷിതാവിനെയും 
പിടിഎ പ്രസിഡന്റ് മർദ്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023
വെള്ളറട
ക്ലാസ് വിട്ട ശേഷം വിദ്യാർത്ഥിയെ  വിളിക്കാൻ എത്തിയ രക്ഷിതാവിനെയും  വിദ്യാർത്ഥിയെയും പിടിഎ പ്രസിഡൻ്റ് മർദ്ദിച്ചു. ചെമ്പൂര് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അശ്വിനെയും പിതാവ് സജയനേയുമാണ് പി ടി എ പ്രസിഡൻ്റ്  ബൈക്കിൽ നിന്ന് ചവുട്ടി വീഴ്ത്തി മർദ്ദിച്ചത്. കൈക്കും കാലിനും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട്  സ്കൂൾ വിട്ടു മടങ്ങുമ്പോഴായിരുന്നു സംഭവം. 
നിരവധി കേസുകളിൽ പ്രതിയായ പി ടി എ പ്രസിഡൻ്റിനെതിരേ നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്. ആര്യൻ കോട് പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. 
സംഭവത്തിൽ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ വെളളറട ഏരിയാക്കമ്മറ്റി ആവശ്യപ്പെട്ടു.പോലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top