16 September Tuesday

സ്പീച്ച് ബിഹേവിയർ തെറാപ്പിയുമായി നെടുമങ്ങാട് ബ്ലോക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023
നെടുമങ്ങാട്
പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്കായി സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷണൽ തെറാപ്പിക്ക് അവസരമൊരുക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കു പരിധിയിലെ ഇരുന്നൂറോളം കുട്ടികൾക്കു പ്രതീക്ഷയാകുന്നതാണ് പദ്ധതി. പ്രവര്‍ത്തനോദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി അമ്പിളി നിർവഹിച്ചു. 
കുട്ടികളിലുണ്ടാകുന്ന സംസാര, സ്വഭാവ രൂപീകരണ പ്രശ്നങ്ങൾ കണ്ടെത്തി സാധാരണ നിലയിലേക്ക്‌ മടക്കിക്കൊണ്ടു വരികയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളില്‍ സംസാരിക്കാനുണ്ടാകുന്ന ബുദ്ധിമുട്ട്, പെരുമാറ്റത്തിലെ പ്രശ്നങ്ങൾ എന്നിവ അങ്കണവാടി ടീച്ചർമാർ നിരീക്ഷിച്ചു മനസ്സിലാക്കുന്നതാണ് ആദ്യഘട്ടം. 
പഞ്ചായത്തുകളിൽ ചികിത്സയ്ക്കായി പ്രത്യേക ദിവസം നിശ്ചയിച്ച് വിദഗ്ധർ തെറാപ്പി നൽകും. കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു ലേഖറാണി അധ്യക്ഷയായി. ഐസിഡിഎസ് സൂപ്പർവൈസർ അംബിക, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ആർ ഹരിലാൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എസ്‌ സുരേഷ് കുമാർ, നെടുമങ്ങാട് അഡീഷണൽ സിഡിപിഒ ഉഷ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top