25 April Thursday
ജില്ലാ സ്കൂൾ കായികമേള

ആദ്യദിനം
നെയ്യാറ്റിന്‍കര

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

അശ്വിൻ കൃഷ്ണൻ ജൂനിയർ ബോയ്സ് ഹൈജമ്പ് 
ജി വി രാജ സ്പോർട്സ് സ്കൂൾ

കഴക്കൂട്ടം 

ട്രാക്കിലും ഫീൽഡിലും നെയ്യാറ്റിൻകരയുടെ താരങ്ങൾ മിന്നും പ്രകടനം കാഴ്‌ചവച്ചപ്പോൾ റവന്യു ജില്ലാ അത്‌ലറ്റിക്‌ മീറ്റിൽ ആദ്യദിനം എതിരാളികൾ കാഴ്‌ചക്കാർ. കാര്യവട്ടം എൽഎൻസിപി സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാ സ്‌കൂൾ കായികോത്സവത്തിൽ 11 സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 102 പോയിന്റുമായി നെയ്യാറ്റിൻകര സബ്‌ ജില്ല ആദ്യദിനം തന്നെ എതിരാളികളെ അതിവേഗം ബഹുദൂരം പിന്നിലാക്കി. മൂന്നു സ്വർണവും നാലുവെള്ളിയും മൂന്നുവെങ്കലവും ഉൾപ്പെടെ 41 പോയിന്റ്‌ മാത്രമാണ്‌ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം നോർത്തിന്റെ സമ്പാദ്യം. ആറ്റിങ്ങൽ സബ്‌ജില്ല മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 25 പോയിന്റുമായി മൂന്നാമതുമുണ്ട്‌. വ്യക്തിഗത സ്‌കൂൾ വിഭാഗത്തിൽ നെയ്യാറ്റിൻകര സബ്‌ജില്ലയിലെ കാഞ്ഞിരംകുളം പികെഎസ്‌എച്ച്‌എസ്‌എസ്‌ അഞ്ച് സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവും ഉൾപ്പെടെ 33 പോയിന്റുമായി ഒന്നാമതെത്തി.  രണ്ടാമതുള്ള പാറശാല ഉണ്ടൻകോട്  സെന്റ്‌ജോൺസ്‌ എച്ച്‌എസ്‌എസിന്‌ രണ്ടു സ്വർണം ഉൾപ്പെടെ 10 പോയിന്റുണ്ട്. നെടുമങ്ങാട്‌ ഗവ.  എച്ച്‌എസ്‌എസിന്‌ ഒരു സ്വർണവും ഒരുവെള്ളിയും ഒരു വെങ്കലവും നേടി  ഒമ്പത്‌ പോയിന്റോടെ തൊട്ടുപിന്നിലുണ്ട്‌. 

ഞായർ രാവിലെ കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ റവന്യുജില്ലാ കായിക മേള കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  കൗൺസിലർ എം ബിനു അധ്യക്ഷനായി. എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. ജി കിഷോർ, ഡിഡിഇ സി സി കൃഷ്ണകുമാർ, ആർഡിഡി കെ ആർ ഗിരിജ, വിഎച്ച്എസ്ഇ എഡി ഒ എസ് ചിത്ര, ഡിഇഒ ആർ എസ് സുരേഷ് ബാബു, പ്രസാദ് രാജേന്ദ്രൻ, എസ് പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top