20 April Saturday

അമ്പൂരി – കുമ്പിച്ചൽ കടവ് പാലം നിർമാണം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
വെള്ളറട
അമ്പൂരി  പഞ്ചായത്തിലെ കുമ്പിച്ചൽ കടവിൽ കരിപ്പയാറിന് കുറുകെ നിർമിക്കുന്ന പാലത്തിന്റെ -നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു. പൈലിങ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ 19 കോടിരൂപ അടങ്കലിലാണ് പാലം നിർമിക്കുന്നത്.
25 മീറ്റർ വീതം അകലത്തിലുള്ള ഏഴു സ്പാനുകളിലായി 253.4 മീറ്റർ നീളമാണ് പാലത്തിനുള്ളത്. ഇതിൽ രണ്ട് സ്പാനുകൾ കരയിലും അഞ്ചു സ്പാനുകൾ ജലാശത്തിലുമാണ്. അപ്രോച്ച് റോഡിന് പുറമേ ഇരുവശങ്ങളിലും കടവിലേക്ക് ഇറങ്ങുന്നതിനായി നാലു മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കും. 11 മീറ്റർ വീതിയുള്ള പാലത്തിൽ എട്ടു മീറ്റർ വീതിയിൽ റോഡും ഇരുവശത്തും ഫുട്‌പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ മാസത്തോടെ പൈലിങ്  പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
കരിപ്പയാറിന്റെ മറുകരയില്‍ നെയ്യാർഡാം റിസർവോയറിന്റെ തുരുത്തില്‍ പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് എൽഡിഎഫ് സർക്കാരും സി കെ ഹരീന്ദ്രൻ എംഎൽഎയും യാഥാർഥ്യമാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top