29 March Friday

കുടിവെള്ളമോ; പള്ളിക്കലിൽ
എടിഎം ഉണ്ടല്ലോ

സ്വന്തം ലേഖകൻUpdated: Thursday Oct 21, 2021
 
കിളിമാനൂർ
പള്ളിക്കൽ ടൗണിലെത്തുന്നവർ  കുടിവെള്ളത്തിനായി കടകൾ തോറും അലയേണ്ടിവരില്ല. കിളിമാനൂർ  ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച ‘വാട്ടർ എടിഎം’ ഉണ്ടിവിടെ. പള്ളിക്കൽ ജങ്ഷനിലാണ് എടിഎം പ്രവർത്തനമാരംഭിച്ചത്. ഒരു ലിറ്റർ വെള്ളത്തിന് രണ്ട് രൂപമാത്രം. ജലം ശേഖരിക്കാനുള്ള കുപ്പി കെെയിൽ കരുതണം.  
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽനിന്ന് തുക വിനിയോ​ഗിച്ചാണ്  വാട്ടർ എടിഎം സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു. 
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീജ,  സിപിഐ എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം, ഡി ദീപ, എൻ സരളമ്മ, സജികുമാർ, നിഹാസ്, ബൻഷാ ബഷീർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് അംഗം എസ് ആർ അഫ്സൽ സ്വാ​ഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top