20 April Saturday

സിഎസ്‌ബി ജീവനക്കാരുടെ 
പണിമുടക്ക്‌ പൂർണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

സിഎസ്‌ബി ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സിഎസ്‌ബി  ജീവനക്കാരുടെ ത്രിദിന അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പൂർണം. എല്ലാ ബാങ്ക് ശാഖകളും അടഞ്ഞുകിടക്കുന്നു. തലസ്ഥാനത്ത്‌ പണിമുടക്കിയ ജീവനക്കാർ പാളയം സോണൽ ഓഫീസിനുമുന്നിൽ  ധർണ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ സെക്രട്ടറി ജയൻ ബാബു അധ്യക്ഷനായി. 
ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് വി അനന്തകൃഷ്ണൻ, എഐബിഇഎ ദേശീയ  ജോയിന്റ്‌ സെക്രട്ടറി കെ എസ് കൃഷ്‌ണ, സിഎആർഡി ബാങ്ക് പ്രസിഡന്റ് ഇ ജി മോഹനൻ, എഐബിഒസി സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ ജി രാഹുൽ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ വി ആർ പ്രതാപൻ,  സിഐടിയു പാളയം ഏരിയ പ്രസിഡന്റ് വഞ്ചിയൂർ ബാബു, ബിഎംഎസ് ജില്ലാ സെക്രട്ടറി ജയകുമാർ  എന്നിവർ സംസാരിച്ചു. 
വർക്കലയിൽ പ്രകടനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം  നഹാസ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങലിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ,  നാലാഞ്ചിറയിൽ സിഐടിയു നേതാവ് നാലാഞ്ചിറ ഹരി, കുമാരപുരത്ത്  ഡി ആർ അനിൽ, നേമത്ത് സിപിഐ എം  ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ എന്നിവർ  ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top