18 April Thursday

‘ഏശാത്ത’ സമരത്തിനുശേഷം ‘ഉണ്ണാവ്രതം’

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
തിരുവനന്തപുരം
അനിശ്ചിതകാല രാപകൽ സമരം ചീറ്റിപ്പോയതോടെ ‘ഉണ്ണാവ്രത’ സമരവുമായി ബിജെപി കൗൺസിലർമാർ. ജില്ല മഴക്കെടുതി അഭിമുഖീകരിക്കുമ്പോഴാണ്‌ ജനങ്ങൾക്ക്‌ ഒപ്പം നിൽക്കേണ്ട ജനപ്രതിനിധികളുടെ രാഷ്ട്രീയ നാടകം.
സോണൽ ഓഫീസ്‌  ക്രമക്കേട്‌ കണ്ടെത്തിയത്‌ മുതൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതടക്കമുള്ള ഭരണ സമിതിയുടെ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം തലസ്ഥാനവാസികൾക്ക്‌ ബോധ്യമായിട്ടുണ്ട്‌. ക്രമക്കേട്‌ കരുവാക്കി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനും നഗരവികസനം അട്ടിമറിക്കാനുമാണ്‌ ബിജെപി ശ്രമിക്കുന്നതെന്നും നാട്ടുകാർ തിരിച്ചറിഞ്ഞു. ഇതോടെയാണ്‌ ജനങ്ങളെ കബളിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ നിരാഹാരം തുടങ്ങിയത്‌. പൊടുന്നനെ സമരം ആരംഭിച്ചതിലും അനന്തമായി നീട്ടുന്നതിലും ബിജെപിയിലെ ഒരുവിഭാഗം അസ്വസ്ഥരാണ്‌. ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത സമീപനത്തിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top