25 April Thursday

യാത്രയയപ്പ്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

വിരമിച്ച കെജിഒഎ നേതാക്കൾക്ക്‌ നോർത്ത്‌ ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ്‌ സിപിഐ എം 
ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സർവീസിൽനിന്ന്‌ വിരമിച്ച കെജിഒഎ നേതാക്കൾക്ക്‌ നോർത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ്‌ നൽകി. 
യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ സുരേഷ്‌ കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. എസ്‌ ആർ മോഹനചന്ദ്രൻ, ട്രഷറർ പി വി ജിൻരാജ്‌, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി പട്ടം ജി ശ്രീകുമാർ, കെജിഒഎ സൗത്ത്‌ ജില്ലാ സെക്രട്ടറി എ പി അജിത്‌, എൻജിഒ യൂണിയൻ നോർത്ത്‌ ജില്ലാ സെക്രട്ടറി കെ എ ബിജുരാജ്‌, കെജിഒഎ സൗത്ത്‌ ജില്ലാ സെക്രട്ടറി എസ്‌ അരവിന്ദ്‌, വൈസ്‌ പ്രസിഡന്റ്‌ ടി അജിത എന്നിവർ സംസാരിച്ചു. അസോസിഷേൻ മുൻ സംസ്ഥാന സെക്രട്ടറി എസ്‌ ജയിൽകുമാർ അടക്കം 11 പേർക്കാണ്‌ യാത്ര അയപ്പ്‌ നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top