29 March Friday

പഞ്ചായത്ത് ഉദ്യോഗസ്ഥരെ 
തടഞ്ഞുവച്ച ബിജെപിക്കാർ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Thursday Oct 21, 2021
വിളപ്പിൽ
വിളവൂർക്കൽ പഞ്ചായത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച ബിജെപിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഭരണ സമിതി യോഗം കഴിഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡ​ന്റും ബിജെപി നേതാവുമായ അനിൽകുമാറി​ന്റെ നേതൃത്വത്തിൽ സെക്രട്ടറിയടക്കമുള്ളവരെ തടഞ്ഞുവച്ചു. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തിയ നിരവധിപേർ ഇതോടെ വലഞ്ഞു. ഓഫീസി​ന്റെ പ്രവർത്തന സമയം കഴിഞ്ഞും ഉപരോധം തുടർന്നു. പഞ്ചായത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ നിരന്തരം സേവനങ്ങൾ തടസ്സപ്പെടുത്തിയുള്ള ഉപരോധങ്ങൾ നടക്കുന്നുണ്ട്. കോൺഗ്രസി​ന്റെ പ്രസിഡ​ന്റും ബിജെപിയുടെ വൈസ് പ്രസിഡ​ന്റും ചേർന്നാണ് ഭരണം. ഇവരുടെ അഴിമതിയും സ്വജനപക്ഷപാതവും മറച്ചുവയ്ക്കാനാണ് സമര നാടകം. രാത്രി വൈകിയും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച ബിജെപിക്കാരെ 8.30 ഓടെ മലയിൻകീഴ് പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി . അനാവശ്യമായി പഞ്ചായത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ബിജെപിക്കാരെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരെ തടഞ്ഞ്  വച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയവർക്കെതിരെ ശക്തമായ പൊലീസ് നടപടി ഉണ്ടാകണമെന്നും വിളവൂർക്കൽ എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി ജി സജീന കുമാറും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡ​ന്റ് പി പ്രശാന്തും ആവശ്യപ്പെട്ടു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top