തിരുവനന്തപുരം
ഭരണഘടനയിൽനിന്ന് മരനിരപേക്ഷത ഒഴിവാക്കപ്പെടുന്നതുപോലെ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് രാജ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.
വഴുതക്കാട് ഗവ. വനിതാ കോളേജിന്റെ "അറുക്കപ്പെടാൻ നിർത്തിയവർ മുറുക്കിത്തുപ്പിയ അടയാളങ്ങൾ' എന്ന മാഗസിൻ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യത ചോദ്യം ചെയ്യപ്പെടുകയാണ്. 2024 ഡിസംബർ 31ഓടെ രാജ്യത്തെ ആദ്യ പട്ടിണി രഹിത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരൻ വി ജെ ജെയിംസ് മാഗസിൻ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ വി കെ അനുരാധ അധ്യക്ഷയായി. എഴുത്തുകാരൻ രാഹു ൽ, വൈസ് പ്രിൻസിപ്പൽ അനില, മാഗസിൻ എഡിറ്റർ എസ് കെ വൃന്ദ, നടൻ സ്വരാജ് ഗ്രാമിക, യൂണിയൻ ജനറൽ സെക്രട്ടറി അഞ്ജലി, ചെയർപേഴ്‌സൺ അമിത ബാബു, സ്റ്റാഫ് എഡിറ്റർ സ്മിതി മോഹൻ, സുനിജ ബീഗം തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..