വർക്കല
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പി ആർ സ്ഥാപനമായ ഗ്ലോബൽ മീഡിയയുടെ 2023-ലെ ഗോൾഡൻ അച്ചീവ്മെന്റ് അവാർഡ് കൈരളി ജുവലേഴ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് നാദർഷയ്‌ക്ക്. വിവിധ രാജ്യങ്ങളിലെ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരിൽനിന്നുമാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ദുബായ് ലേ മെറീഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ യുഎഇ മുൻ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്തിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ജില്ലയിൽ വർക്കല, കല്ലമ്പലം, പേരൂർക്കട, ലുലു മാൾ - തിരുവനന്തപുരം, വെമ്പായം എന്നിവിടങ്ങളിൽ കൈരളി ജ്വല്ലറി ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ജോൺ ബ്രിട്ടാസ് എംപി, ഡോ. എം കെ മുനീർ എംഎൽഎ, സംവിധായകൻ ശ്യാമ പ്രസാദ്, അഡ്വ. ഷിബു പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..