തിരുവനന്തപുരം
നഗരത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിലെ പ്രശ്‌നങ്ങൾ ഒറ്റക്കെട്ടായി പരിഹരിക്കാൻ പ്രത്യേക നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭയുടെ മാലിന്യ സംസ്‌കരണ പദ്ധതിയെക്കുറിച്ച് പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ തള്ളിക്കളയണമെന്നും അംഗങ്ങൾ മുന്നോട്ടുവച്ച നല്ല നിർദേശങ്ങൾ പരിഗണിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
നഗരത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ അജൻഡയായി കാണുന്നത് അവസാനിപ്പിച്ച് ഒറ്റക്കെട്ടായി പ്രശ്‌നം പരിഹരിക്കാൻ തയ്യാറാകണം.
മാലിന്യ സംസ്‌കരണത്തിനായി 25,000 കിച്ചൺ ബിൻ കൂടി വാങ്ങാനാണ് തീരുമാനം. നിതി ആയോഗിൽ പോലും നഗരസഭാമാതൃക പരാമർശിക്കുമ്പോൾ വിശ്വാസമില്ലാത്തപോലെയാണ് ചില കൗൺസിൽ അംഗങ്ങളുടെ പ്രതികരണം. ആരോഗ്യ സമിതി ചെയർപേഴ്സണും താനും തമ്മിൽ പ്രശ്നമുണ്ടെന്ന് ചിലർ ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായും മേയർ പറഞ്ഞു.
കൗൺസിലിനിടെ ബിജെപി അംഗം കരമന അജിത് ഭരണപക്ഷ അംഗങ്ങളെ നോക്കി "ആര് കുരച്ചാലും പറയാനുള്ളത് പറഞ്ഞിട്ട് പോകും' എന്നു പറഞ്ഞത് ബഹളത്തിനിടയാക്കി. സഭയിൽ ഉന്നയിച്ച വാക്ക് പിൻവലിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. ആ ദ്യം സമ്മതിച്ചില്ലെങ്കിലും മേയർ ഉറച്ചുനിന്നതോടെ പരാമർശം പിൻവലിച്ച് കരമന അജിത് മാപ്പ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..