27 April Saturday

നാടൊപ്പം, നാടിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

ആറ്റിപ്രയിൽ നടന്ന "നഗരസഭ ജനങ്ങളിലേക്ക്‌' അവസാനത്തെ സോണൽ ഓഫീസ്‌തല ക്യാമ്പയിനിൽ 
മേയർ ആര്യാ രാജേന്ദ്രൻ പരാതി കേൾക്കുന്നു

തിരുവനന്തപുരം 
നാടിനൊപ്പം നിൽക്കുന്ന ഭരണസമിതിക്കൊപ്പം ജനങ്ങളുമുണ്ടെന്ന്‌ തെളിയിച്ച്‌ "നഗരസഭ ജനങ്ങളിലേക്ക്‌' ക്യാമ്പയിൻ. അഴിമതിരഹിത സദ്‌ഭരണം, സമഗ്രവികസനം എന്നീ ലക്ഷ്യങ്ങളുമായി സംഘടിപ്പിച്ച ക്യാമ്പയിൻ അവസാനിച്ചത്‌ ഭരണമികവിന്റെയും ജനക്ഷേമത്തിന്റെയും പുതുമാതൃക തീർത്ത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും വ്യാജപ്രചാരണങ്ങൾ നാട്‌ തള്ളിയതിന്‌ തെളിവായി ഈ വൻവിജയവും തുടക്കം മുതൽ ഒടുക്കംവരെ ലഭിച്ച സ്വീകാര്യതയും. 
ആറ്റിപ്രയിൽ ചൊവ്വാഴ്‌ച നടന്ന അവസാനത്തെ സോണൽ ഓഫീസുതല ക്യാമ്പയിനിലും മേയറിലും ഭരണസമിതിയിലും പൂർണവിശ്വാസമർപ്പിച്ച്‌ എത്തിയവരുടെ പ്രതീക്ഷ തെറ്റിയില്ല. പരാതികൾ വിശദമായി കേൾക്കുകയും പരിഹാര നടപടികൾ ആരംഭിക്കുകയും ചെയ്‌തതോടെ പങ്കെടുത്തവർ മടങ്ങിയത്‌ പൂർണതൃപ്‌തിയോടെ. 94 പരാതിയാണ്‌ ലഭിച്ചത്‌. ഡെപ്യൂട്ടി മേയർ പി കെ രാജു, എസ് സലീം, ജിഷ ജോൺ, മേടയിൽ വിക്രമൻ, ബി നാജ, എ ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു. 
 
ശ്രീകാര്യം സോണലിലായിരുന്നു ആദ്യ ക്യാമ്പയിൻ. 104 പരാതി ലഭിച്ചു. വിഴിഞ്ഞം 514, വട്ടിയൂർക്കാവ്‌ 83, തിരുവല്ലം 109, കഴക്കൂട്ടം 76, കടകംപള്ളി 54, ഉള്ളൂർ 84 പരാതിയും ലഭിച്ചു, ആകെ 1118.
 

മെയിൻ ഓഫീസിന്‌ 
കീഴിൽ ഉടൻ: മേയർ

 

കോർപറേഷൻ മെയിൻ ഓഫീസിന് കീഴിലെ വാർഡുകളിൽ ജനകീയ ക്യാമ്പയിൻ ഉടൻ നടത്തുമെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ. 11 സോണലിലും ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കാനായി. ക്യാമ്പയിനുമായി മുന്നിട്ടിറങ്ങിയപ്പോൾ ഒപ്പം നിന്നവർക്ക്‌ നന്ദിയെന്നും മേയർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top