26 April Friday
കിള്ളിയാർ സംരക്ഷണം

അഞ്ചിടത്ത്‌ സംരക്ഷണഭിത്തി കെട്ടാൻ 1.26 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022
തിരുവനന്തപുരം
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കിള്ളിയാറിന്റെ കരകളിൽ സംരക്ഷണഭിത്തി നിർമിക്കാൻ 1.26 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.  കിള്ളിയാറിലെ പാങ്ങോട് പാലത്തിന് സമീപം വലതുകരയിൽ 56 ലക്ഷം രൂപയും പാറച്ചിറ പാലത്തിന് സമീപം ഇടതു കരയിൽ 70 ലക്ഷം രൂപയുമാണ് ഭിത്തി നിർമിക്കാൻ അനുവദിച്ചത്. 
 
ജഗതി വാർഡിലെ ഇടപ്പഴഞ്ഞി, വലിയശാല വാർഡിലെ തേങ്ങാക്കൂട് പണ്ടാരവിള, കിഴക്കേവിള എന്നീ ഭാഗങ്ങളിലാണ് നിർമാണം.  പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിച്ചെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top