25 April Thursday

കേന്ദ്രമന്ത്രി വി മുരളീധരൻ നിലപാട്‌ 
വ്യക്തമാക്കണം: മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
തിരുവനന്തപുരം
കേന്ദ്രസർക്കാർ നേമം റെയിൽവേ ടെർമിനൽ ഉപേക്ഷിച്ച വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഒരുസഹായവും സംസ്ഥാനത്തിന്‌ ലഭിച്ചിട്ടില്ലെന്നും മന്ത്രിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനസർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നടപടി മാത്രമാണ്‌ വി മുരളീധരൻ സ്വീകരിക്കുന്നത്‌. 
കോൺഗ്രസ്‌ എംപിമാരായ ശശി തരൂരും അടൂർ പ്രകാശും നിലപാട്‌ വ്യക്തമാക്കണം. തുടർച്ചയായി തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തരൂരിന്‌ ഒരുവികസനപദ്ധതിയും കൊണ്ടുവരാനായില്ല. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ വിറ്റപ്പോൾ അദ്ദേഹം അദാനിക്കൊപ്പമായിരുന്നു. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലാണ്‌ നിർദിഷ്ട നേമം പദ്ധതി. കേരളത്തിലെ മറ്റ്‌ കോൺഗ്രസ്‌ എംപിമാരും നിലപാട്‌ വ്യക്തമാക്കണമെന്നും മന്ത്രിമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top