തിരുവനന്തപുരം
നാടകാചാര്യൻ പ്രൊഫ. എൻ കൃഷ്‌ണപിള്ളയുടെ സ്മരണയ്ക്കായി തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ സഹകരണത്തോടെ പ്രൊഫ. എൻ കൃഷ്‌ണപിള്ള ഫൗണ്ടേഷൻ നാടകോത്സവം നടത്തും. 24 മുതൽ 28 വരെ നന്ദാവനത്തെ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. നാടകപഠനത്തിന് സ്ഥിരമായ കേന്ദ്രം സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഫൗണ്ടേഷനെന്നും ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ചൊവ്വ വൈകിട്ട് അഞ്ചിന് അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. എൻ കൃഷ്‌ണപിള്ള (മോണോഗ്രാഫ്), എഴുമറ്റൂരിന്റെ ഗ്രന്ഥനിരൂപണങ്ങൾ എന്നീ കൃതികളും പ്രകാശിപ്പിക്കും.
ഭഗ്നഭവനം, കന്യക, ബലാബലം, മുടക്കുമുതൽ, ചെ ങ്കോലും മരവുരിയും എന്നീ നാടകങ്ങൾ അരങ്ങേറും. പ്രവേശനം സൗജന്യം. 28ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി എഴുമറ്റൂർ രാജരാജവർമ, ഡോ. ബി വി സത്യനാരായണ ഭട്ട് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..