25 April Thursday

ഖാദിത്തൊഴിലാളികൾ സത്യഗ്രഹം നടത്തി

സ്വന്തം ലേഖകൻUpdated: Tuesday Mar 21, 2023

ജില്ലാ ഖാദി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ ഖാദി ബോർഡ്‌ ഓഫീസിനു മുന്നിൽ നടത്തിയ സത്യഗ്രഹം സിഐ‌ടിയു ജില്ലാ സെക്രട്ടറി സി ജയൻ ബാബു ഉദ്‌ഘാടനം ചെയ്യുന്നു

 
തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ ഖാദി ബോർഡ് ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്തി. 
ജില്ലാ ഖാദി വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നടത്തിയ സമരം സിഐ‌ടിയു ജില്ലാ സെക്രട്ടറി സി ജയൻബാബു ഉദ്ഘാടനം ചെയ്തു. ഖാദി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ്‌ പുഷ്‌പലത അധ്യക്ഷയായി. 
കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, നിയമാനുസൃത മിനിമംകൂലി എല്ലാ മാസവും നിശ്ചിത തീയതിക്കകം ലഭ്യമാക്കുക, തൊഴിൽ സ്തംഭനം ഒഴിവാക്കി തൊഴിലും കൂലിയും ഉറപ്പാക്കുക, മിനിമം കൂലി കാലോചിതമായി വർധിപ്പിക്കുക, തൊഴിൽ ഉപകരണങ്ങൾ നവീകരിക്കുക, ഖാദി വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം. 
ഖാദി വർക്കേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി കൃഷ്‌ണൻ, ഖാദി വാർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറി ടി രവീന്ദ്രൻ, കെ കൃഷ്ണകുമാർ, അ ഡ്വ. രണദിവെ, സതീഷ് കുമാർ, രാജേഷ് ചാവടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top