20 April Saturday

വ്യാപാരോത്സവത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
നേമം
കാട്ടാക്കട വ്യാപാരോത്സവത്തിന് തുടക്കമായി. "സാധ്യതയാണിവിടം സംരംഭക സാധ്യമാണ് കാട്ടാക്കട' എന്ന മുദ്രാവാക്യമുയർത്തി കാട്ടാൽ ഇഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിലി (കെഐഡിസി)ന്റെ നേതൃത്വത്തില്‍ ഏപ്രിൽ 27 വരെയാണ് വ്യാപാരോത്സവം. തുടർന്ന് നിക്ഷേപകസംഗമവും സംഘടിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തെ വ്യവസായ സൗഹൃദമാക്കുന്നതിനാണ് കെഐഡിസി രൂപീകരിച്ചത്. ഐ ബി സതീഷ് എംഎല്‍എ ചെയര്‍മാനായി രൂപീകരിച്ച ജനപ്രതിനിധികളുടെ ജനറല്‍ കൗണ്‍സിലും വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള സാങ്കേതിക ഉപദേശക സമിതിയും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പുതിയ സംരംഭങ്ങൾ ആരംഭിക്കുക, നഷ്ടത്തിലായവ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ് മിഷന്റെ സഹകരണത്തോടെ സംരംഭകർക്കാവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകും. 
പുതിയ തൊഴിൽ സംരംഭങ്ങൾക്ക് രൂപം നൽകാൻ മണ്ഡലത്തിൽ സർവേ നടത്തിയിരുന്നു. ഇതിനകം ആറ് സംരംഭങ്ങൾ ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top