23 April Tuesday

കർഷകസമരം 72–-ാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

കർഷക സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന അനിശ്‌ചിതകാല സത്യഗ്രഹം സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി ജി സ്റ്റീഫൻ ഉദ്‌ഘാടനംചെയ്യുന്നു

 തിരുവനന്തപുരം

സംയുക്ത കർഷകസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 71–-ാം ദിവസത്തെ സത്യഗ്രഹം സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി ജി സ്റ്റീഫൻ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം കാട്ടാക്കട ഏരിയ പ്രസിഡന്റ്‌ ടോമി ആന്റണി അധ്യക്ഷനായി.
കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി എസ്‌ പത്മകുമാർ, എൻ ഭാസുരാംഗൻ, കർഷക യൂണിയൻ സ്‌കറിയ തോമസ്‌ സംസ്ഥാന പ്രസിഡന്റ്‌ തമ്പാനൂർ രാജീവ്‌, കോളിയൂർ സുരേഷ്‌, കാവല്ലൂർ കൃഷ്‌ണൻനായർ, എം അനിൽ, ടി ബിനുകുമാർ, കാലടി ശശികുമാർ, എസ്‌എഫ്‌ഐ നേതാക്കളായ ജോബിൻ ജോസ്‌, അർജുൻ, ആതിര, എൻജിഒ യൂണിയൻ ശാസ്‌തമംഗലം ഏരിയ വൈസ്‌ പ്രസിഡന്റ്‌ ഷിജു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top