29 March Friday

നെടുമങ്ങാട് ഗവ. കോളേജിൽ നവീകരിച്ച ചരിത്ര മ്യൂസിയം

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

നെടുമങ്ങാട് ഗവ. കോളേജിൽ നവീകരിച്ച ചരിത്ര മ്യൂസിയം മന്ത്രി കെ ടി ജലീൽ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട് 
നെടുമങ്ങാട് ഗവ. കോളേജിൽ നവീകരിച്ച ചരിത്ര മ്യൂസിയം മന്ത്രി കെ ടി ജലീൽ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സി ദിവാകരൻ എംഎൽഎ അധ്യക്ഷനായി. സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള മ്യൂസിയമാണ് നെടുമങ്ങാടിന്റ പ്രാദേശിക ചരിത്രം അടയാളപ്പെടുത്തുന്ന മ്യൂസിയത്തിന്റെ  നിർമാണം നടത്തിയത്. ചരിത്രഗവേഷകർ, മ്യൂസിയോളജിസ്റ്റുകൾ, ഫൈൻ ആർട്സ് ബിരുദധാരികൾ,അധ്യാപകർ, വിദ്യാർഥികൾ  എന്നിവരും സഹകരിച്ചു. റൂസ ഫണ്ടുപയോഗിച്ച് വിദ്യാർഥികൾക്കായി നിർമിച്ച അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ സി എസ്  ശ്രീജ നിർവഹിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ തന്നെ നൂതന ആശയമായ സ്റ്റുഡൻസ് ഹെൽത്ത് കാർഡ് വിതരണം സംസ്ഥാന  ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വി വിഘ്നേശ്വരി, പ്രിൻസിപ്പൽ ഡോ. വി എസ് ജോയ്, അജിത, ജെ യഹിയ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top