01 July Tuesday

വെർച്വൽ തൊഴിൽമേള 
ഇന്ന് മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
തിരുവനന്തപുരം
നോളജ് മിഷൻ സംഘടിപ്പിക്കുന്ന വെർച്വൽ തൊഴിൽ മേള വെള്ളി മുതൽ 27 വരെ നടക്കും. http://knowledgemission.kerala.gov.in ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഒരിക്കൽ രജിസ്റ്റർ ചെയ്തവർക്ക് തൊഴിൽ കണ്ടെത്തുന്നതുവരെ അവസരങ്ങൾ നൽകും. സൈറ്റിൽ ലോഗിൻ ചെയ്ത് വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം, കഴിവ് എന്നിവ രേഖപ്പെടുത്തി പ്രൊഫൈൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി വെർച്വൽ ജോബ് ഫെയർ മോഡ് തെരഞ്ഞെടുത്ത് പുതിയ വിവരങ്ങളും സിവിയും അപ്‌ലോഡ് ചെയ്യണം. ഉടനെ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് താൽപ്പര്യമുള്ള തൊഴിൽ കണ്ടെത്താൻ റോബോട്ടിക് അഭിമുഖത്തിലും ഓട്ടോമാറ്റിക് പ്രതികരണ മൂല്യനിർണയത്തിലും പങ്കെടുക്കാനാകും. ഇതിനെ അടിസ്ഥാനമാക്കി ജോലികൾക്കുള്ള തീയതിയും സമയവും ഉദ്യോഗാർഥികളെ ഇ-–-മെയിൽ വഴി അറിയിക്കും. വിവരങ്ങൾക്ക് www.knowledgemission.kerala.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top