25 April Thursday
എംസിഎഫ്‌ കെട്ടിടം

നിർമിക്കുന്നത്‌ മാലിന്യ സംഭരണപ്ലാന്റ് അല്ല

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
കിളിമാനൂർ
ന​ഗരൂർ പഞ്ചായത്തിൽ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാ​ഗമായുള്ള എംസിഎഫ് കെട്ടിട നിർമാണത്തിനെതിരെ ആർഎസ്എസ് നേതൃത്വത്തിൽ ഒരു സംഘം രം​ഗത്ത്. രാമനല്ലൂർകോണത്തെ പഞ്ചായത്ത് വക ഭൂമിയിലാണ് നിർമാണം  തീരുമാനിച്ചത്. 
നിലവിൽ എംസിഎഫ് പ്രവർത്തിക്കുന്നത് ന​ഗരൂർ പ്രാഥമിക ആരോ​ഗ്യ കേന്ദ്രം വളപ്പിലെ  സൗകര്യമില്ലാത്ത  കെട്ടിടത്തിലാണ്. കെട്ടിടത്തിനായി ഫൗണ്ടേഷൻ അടക്കം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ്‌ ആർഎസ്എസ്  നേതൃത്വത്തിൽ ഒരുസംഘം ആളുകൾ തടസ്സവാദവുമായി രം​ഗത്തെത്തിയത്‌. പാരിസ്ഥിതിക പ്രശ്നങ്ങളുമില്ലാതെ നടത്തുന്ന പദ്ധതിയെയാണ് കയ്യൂക്ക് കാട്ടി തകർക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നത്. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിതയ്‌ക്കും ഭരണ–-പ്രതിപക്ഷ അംഗങ്ങൾക്കും  നേരെ ആർഎസ്എസ് സംഘം ആക്രോശവുമായി രം​ഗത്തെത്തി. ആരുടെയും ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും പഞ്ചായത്ത് വക ഭൂമിയിൽ എംസിഎഫ് നിർമാണവുമായി മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് ഡി സ്മിത അറിയിച്ചു. പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ജന  പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പരിഹരിച്ചതായും നിർമിക്കുന്നത് മാലിന്യ സംഭരണ പ്ലാന്റ് അല്ലെന്നും പ്രസിഡന്റ് അറിയിച്ചു. 
ഹരിതകർമസേനാം​ഗങ്ങൾക്ക് ആവശ്യമായ ശൗചാലയവും ഓഫീസ് മുറിയും അജൈവ വസ്തുക്കൾ താൽക്കാലികമായി സംഭരിച്ച് വേർതിരിക്കുന്ന ഹാളുമായിരിക്കും കെട്ടിടത്തിൽ ഉണ്ടാകുകയെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top