25 April Thursday

റോയി സാറിന്‌ 
സ്‌നേഹംകൊണ്ടൊരു വീട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

എം റോയിയുടെ ഓർമയ്ക്കായി സഹപ്രവർത്തകരും വിദ്യാർഥികളും നിർമിച്ച വീടിന്റെ താക്കോൽ 
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുടുംബത്തിന്‌ കൈമാറുന്നു

തിരുവനന്തപുരം
അധ്യാപകനോടുള്ള ആദരസൂചകമായി വീട്‌ നിർമിച്ചുനൽകി സഹപ്രവർത്തകരും വിദ്യാർഥികളും. തൈക്കാട്‌ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന എം റോയിയുടെ കുടുംബത്തിനാണ്‌ വീട്‌ വച്ചുനൽകിയത്‌.
 
പാറോട്ടുകോണം തിലക് നഗറിൽ നിർമിച്ച വീടിന്റെ താക്കോൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുടുംബത്തിന്‌ കൈമാറി. കാഴ്‌ചയില്ലാതിരുന്ന റോയി വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. 
 
മെയ്‌ 15ന്‌ കോവിഡ്‌ ബാധിച്ചുമരിച്ചതോടെ ഭാര്യ ആർ സീതയും മക്കളായ റോഹനും റയാനും പ്രതിസന്ധിയിലായി. തുടർന്ന്‌ സഹപ്രവർത്തകരാണ്‌ വീട്‌ നിർമിച്ച്‌ നൽകാൻ മുൻകൈയ്യെടുത്തത്‌.
 
കെ ഗോപി അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എം പി ഷാജി, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ–-ഓർഡിനേറ്റർ എൻ രത്നകുമാർ,അലക്‌സ്‌, പാസ്റ്റർ എം എ വർഗീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top