നെയ്യാറ്റിൻകര
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ പേരാട്ടത്തിൽ മുഴുവൻ തൊഴിലുറപ്പുതൊഴിലാളികളുംഅണിനിരക്കണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര എസ്എൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. ശൈലജാബീഗം അധ്യക്ഷയായി. ടി ശ്രീകുമാർ, ജില്ലാ സെക്രട്ടറി സി അജയകുമാർ, സി കെ ഹരീന്ദ്രൻ എംഎൽഎ, നഗരസഭ അധ്യക്ഷൻ പി കെ രാജ്മോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, ഡി കെ ശശി, സൂസൻ കോശി, പുത്തൻകട വിജയൻ, അംബിക, ലാൽജി തുടങ്ങിയവർ സംസാരിച്ചു.
ബുധൻ വൈകിട്ട് പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ 51 അംഗ പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ശൈലജാബീഗം (പ്രസിഡന്റ്), കെ അംബിക, വസന്തകുമാരി, വെങ്ങാനൂർ മോഹനൻ (വൈസ് പ്രസിഡന്റുമാർ), സി അജയകുമാർ (സെക്രട്ടറി), പുത്തൻകട വിജയൻ, ഡി കെ ശശി, അഡ്വ. എസ് അജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ), മടവൂർ അനിൽ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..