തിരുവനന്തപുരം
എൻ കൃഷ്‌ണപിള്ളയുടെ നൂറ്റിയേഴാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എൻ കൃഷ്‌ണപിള്ള കലോത്സവത്തിന് തുടക്കമായി. മന്ത്രി ആന്റണി രാജു കലോത്സവവും എൻ കൃഷ്‌ണപിള്ള ഫൗണ്ടേഷന്റെ ഭാഷാ ലാബും ഉദ്‌ഘാടനം ചെയ്‌തു.
ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. ഫൗണ്ടേഷന്റെ 34–-ാം വാർഷികവും എഴുത്തച്ഛൻ ഹാളും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉദ്‌ഘാടനം ചെയ്‌തു.ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജ വർമയുടെ അഞ്ചു പുസ്‌തകങ്ങളും ശ്രീകുമാരൻ തമ്പി പ്രകാശിപ്പിച്ചു.
സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ എൻ മായ ഏറ്റുവാങ്ങി.പിന്നണി ഗായകൻ ജി ശ്രീറാം, വി ശിവകുമാർ, വി എസ് വിനീത്, ഹനീഫ റാവുത്തർ, ബി സനിൽ കുമാർ എന്നിവർ സംസാരിച്ചു. "നളചരിതം രണ്ടാം ദിവസം കാട്ടാളനും ദമയന്തിയും' കഥകളിയും പഞ്ചവാദ്യവും നടന്നു.
ആകാശവാണി തിരുവനന്തപുരം നിലയവുമായി സഹകരിച്ച് എൻ കൃഷ്‌ണപിള്ള ഫൗണ്ടേഷൻ നാലു ദിവസങ്ങളിലായി നടത്തുന്ന കലോത്സവം വെള്ളിയാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..