വിളപ്പിൽ
കാട്ടാക്കട നിയോജക മണ്ഡലത്തിലെ നവീകരിച്ച തച്ചോട്ട്കാവ് –- മങ്കാട്ട്കടവ് റോഡിന്റെയും, വിളവൂർക്കൽ -–- പിടാരം റോഡിന്റെയും ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. 3.05 കി.മി ദൂരം വരുന്ന തച്ചോട്ട്കാവ് –-മങ്കാട്ടുകടവ് റോഡ് വഴി തച്ചോട്ട്കാവ് ജങ്ഷനില്‍നിന്ന് തിരുമല, പൂജപ്പുര ജങ്ഷനുകളിലേക്ക് എത്താൻ കഴിയും. ഈ റോഡ് 2.50 കോടി രൂപ ചെലവഴിച്ച് 5.50 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ബിഎംബിസി ചെയ്താണ് നവീകരിച്ചിട്ടുള്ളത്.
തച്ചോട്ട്കാവ് -മങ്കാട്ടുകടവ് റോഡിനെയും പാപ്പനംകോട് -മലയിൻകീഴ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് 3.1 കി.മീ ദൂരം വരുന്ന വിളവൂർക്കൽ –- പിടാരം റോഡ്. ഈ റോഡും 2.50 കോടി രൂപ ചിലവഴിച്ച് 5.50 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ബിഎംബിസി ചെയ്താണ് നവീകരിച്ചത്. കൂടാതെ രണ്ടുറോഡുകളിലും ആവശ്യമായ സ്ഥലങ്ങളിലെ ഓട നിർമാണവും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റോഡിന്റെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തലും ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങളും നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്.
ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി ലാലി മുരളി, പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിങ് എന്‍ജിനിയർ വി ആർ വിമല, ജില്ലാ പഞ്ചായത്ത് ക്ഷേമ സ്ഥിരം സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വത്സല കുമാരി, നേമം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ ബി ബിജുദാസ്, ബി മഞ്ചു, എക്സിക്യൂട്ടിവ് എന്‍ജിനിയർ ടി എസ് ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..