18 September Thursday

ഫുട്ബോൾ മത്സരത്തിൽ ആറ്റിങ്ങലിന് ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

 ചിറയിൻകീഴ് 

കാട്ടാക്കടയിൽ 25 ,26 തീയതികളിൽ നടക്കുന്ന സിഐടിയു തിരുവനന്തപുരം ജില്ലാ സമ്മേളന ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ആറ്റിങ്ങൽ ഏരിയക്ക്‌ ജയം. ശാർക്കര മൈതാനിയിൽ നടന്ന മത്സരം മുൻ ദേശീയ ഫുട്ബാൾ താരം വിനു വി ജോസ് ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ആർ സുഭാഷ് അധ്യക്ഷനായി. 
ജില്ലാ പ്രസിഡന്റ് ആർ രാമു, പുല്ലുവിള സ്റ്റാൻലി, ആറ്റിങ്ങൽ ജി സുഗുണൻ, ക്ലൈനസ് റൊസാരിയൊ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പയസ്, വി വിജയകുമാർ, ബി ചന്ദ്രികയമ്മ, വേങ്ങോട് മധു ,പി മണികണ്ഠൻ, ജി വ്യാസൻ, പി മുരളി, എ ചന്ദ്രബാബു, ജി വേണുഗോപാലൻ നായർ, എസ് ചന്ദ്രൻ, സി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പാറശാല ഏരിയ ടീമിനാണ്‌ രണ്ടാം സ്ഥാനം. വിജയികൾക്ക് സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം ക്ലൈനസ് റൊസാരിയോ ക്യാഷ് അവാർഡ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top