19 April Friday

വർക്കല ബീച്ചിൽ ബോധവൽക്കരണ 
റാലിയും ശുചീകരണവും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

വർക്കല ബീച്ചിൽ നടത്തിയ ബോധവൽക്കരണ റാലിയും ശുചീകരണവും

വർക്കല
മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ  യുവജനതയെ പങ്കാളിയാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് വർക്കല നഗരസഭയിൽ സംഘടിപ്പിച്ചു. വർക്കല നഗരസഭയുടെ ടീമായ വർക്കല ബ്ലാസ്റ്റേഴ്സ് സംഘടിപ്പിക്കുന്ന വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും റാലികളും  ബീച്ച് ക്ലീനിങ്ങും നടന്നു. വർക്കല നഗരസഭ അധ്യക്ഷനും  വർക്കല ബ്ലാസ്റ്റേഴ്സിന്റെ ടീം ക്യാപ്റ്റനുമായ കെഎം ലാജി ഉദ്ഘാടനം ചെയ്തു. 
മാലിന്യ സംസ്കരണ രംഗത്ത് നഗരസഭയും ശുചീകരണ തൊഴിലാളികളും വഹിക്കുന്ന പരിശ്രമം എത്രയെന്ന് മനസ്സിലാക്കുന്നതിനും യുവജനങ്ങളിലൂടെ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനും ലക്ഷ്യമിട്ടാണ്  പരിപാടി സംഘടിപ്പിച്ചത്. ഹരിത കർമ സേന പ്രവർത്തകർ, എൻഎസ്എസ് വളന്റിയേഴ്സ്, കോളേജ് വിദ്യാർഥികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് ശ്രീനാരായണ കോളേജ് വിദ്യാർഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ നിതിൻ നായർ,  പ്രതിപക്ഷ നേതാവ്  അനിൽകുമാർ, വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top