19 April Friday

സിഗ്നൽ കാത്ത്‌ നിർത്തിയിട്ട കാറിൽ തടി ലോറി ഇടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
തിരുവനന്തപുരം
പട്ടം പ്ലാമൂട്ടിൽ ട്രാഫിക്‌ സിഗ്നൽ കാത്ത്‌ നിർത്തിയിട്ട കാറിൽ തടി കയറ്റിവന്ന ലോറി ഇടിച്ചു. ഒന്നരവയസ്സുകാരൻ അടക്കമുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായർ രാത്രി 8.45നാണ്‌ സംഭവം. 
പൗഡിക്കോണം സ്വദേശി ശരണ്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലാണ്‌ ഇടിച്ചത്‌. ഒന്നര വയസ്സുള്ള കുഞ്ഞ്‌ ഇരുന്ന ഭാഗത്താണ്‌ ലോറിയിടിച്ചത്‌. കാർ 30 മീറ്ററോളം ഇടിച്ച് നീക്കി. കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശരണ്യക്ക്‌ പരിക്കുണ്ട്‌. പരിക്കേറ്റവരെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ലോറി ശരണ്യയുടെ കാർ ഇടിച്ച് നീക്കിയതോടെ  മുമ്പിലുണ്ടായിരുന്ന രണ്ട് കാറും ഒരു ബൈക്കും അപകടത്തിൽപ്പെട്ടു.   
 ഏതാനും മാസങ്ങൾമുമ്പ് സമാനമായ രീതിയിൽ തടിലോറി ഇടിച്ച് സിആർപിഎഫ് ജീവനക്കാരൻ മരിച്ചിരുന്നു. അന്ന്  ബൈക്കും ആളും വീലിൽ കുരുങ്ങി 100 മീറ്ററോളം റോഡിലൂടെ നീങ്ങിയ ശേഷമാണ് ലോറി നിന്നത്
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top