26 April Friday

വിഴിഞ്ഞം തുറമുഖം: കരിങ്കൽ ക്ഷാമം പരിഹരിക്കാൻ മന്ത്രിതല ചർച്ച

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്‌ കരിങ്കൽ ലഭ്യമാക്കുന്നതിന്‌ തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ തമിഴ്‌നാട്‌ തുറമുഖ മന്ത്രി വേലുമായി ചർച്ച നടത്തി. ചെന്നൈയിലെ ചർച്ചയിൽ മറ്റ്‌ തുറമുഖങ്ങളുടെ വികസനവും ചർച്ചയായി. 
കരിങ്കല്ല്‌ ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്താമെന്ന്‌ മന്ത്രി വേലു ഉറപ്പ്‌ നൽകി.  ജനവാസ കേന്ദ്രത്തിന്‌ 200 മീറ്റർ അടുത്ത്‌ ക്വാറികൾ പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പദ്ധതിക്കടക്കം കരിങ്കല്ലിന്‌ വലിയ ക്ഷാമം നേരിടുകയാണ്‌. 
ഇതോടെയാണ്‌ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ തമിഴ്‌നാട്ടിലെത്തിയത്‌. അടുത്ത ദിവസം ഈ വിഷയത്തിൽ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനുമായും സംസാരിക്കുമെന്ന്‌ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പറഞ്ഞു. 
മ്യൂസിയങ്ങളെ തമ്മിൽ ബന്ധിപ്പിച്ചും ആരാധനാലയങ്ങളെ ബന്ധിപ്പിച്ചും കോറിഡോർ ആരംഭിക്കുന്നകാര്യം ചർച്ചയിൽ വന്നതായും മന്ത്രി പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top