20 April Saturday

രോഗികൾ 25,524; ഇന്നലെ 824 വേണം അതീവജാഗ്രത

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

 

തിരുവനന്തപുരം
മുപ്പത്താറ്‌ ആരോഗ്യപ്രവർത്തകരടക്കം ജില്ലയിൽ ശനിയാഴ്‌ച 824 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 25,524 ആയി. 783 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 147 പേരുടെ ഉറവിടം വ്യക്തമല്ല. 564 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 
34 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രോഗികളിൽ 347 പേര്‍ സ്ത്രീകളും 479 പേര്‍ പുരുഷന്മാരുമാണ്. 15 വയസ്സിനു താഴെയുള്ള 104 പേരും 60 വയസ്സിനു മുകളിലുള്ള 141 പേരുമുണ്ട്. നാലുപേരുടെ മരണം കോവിഡ്- മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 15ന് മരിച്ച ചെമ്പഴന്തി സ്വദേശി ഷാജി (47), മൂഴി സ്വദേശി തങ്കപ്പൻപിള്ള (87), 16ന് മരിച്ച കാഞ്ഞിരംപാറ സ്വദേശിനി സീത (94), വള്ളിച്ചിറ സ്വദേശി സോമൻ (65), എന്നിവരാണ് കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ഇതോടെ ആകെ മരണം 167 ആയി.  
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്‌നോളജിയിൽ ഡോക്ടർമാരടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ്-–-31, വെഞ്ഞാറമൂട്-–-26, പാറശാല-–-25, നെയ്യാറ്റിന്‍കര-–-15, ഒറ്റശേഖരമംഗലം–--15, കരമന-–-13, പേയാട്–--11, നെട്ടയം–--11, കല്ലിയൂര്‍–-10, മണക്കാട്–ഒമ്പത്‌, തിരുമല-–-എട്ട്‌, ആനയറ–എട്ട്‌, നെല്ലിമൂട്-–-ഏഴ്‌, വട്ടപ്പാറ-–-ഏഴ്‌, വര്‍ക്കല–--ഏഴ്‌, തിരുവല്ലം-–-ഏഴ്‌, വള്ളക്കടവ്–--ആറ്‌, നേമം–--ആറ്‌, പെരുമാതുറ–--ആറ്‌, പൂവാര്‍–--അഞ്ച്‌, പൂജപ്പുര-–-അഞ്ച്‌, അരൂര്‍–--അഞ്ച്‌, പട്ടം-–-അഞ്ച്‌, നെടുമങ്ങാട്-–-അഞ്ച്‌, വിഴിഞ്ഞം–--അഞ്ച്‌, മുട്ടത്തറ-–-നാല്‌ എന്നിവയാണ് ഏറ്റവുമധികം രോഗികളുള്ള പ്രദേശങ്ങള്‍.  
25,541 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്‌. വീടുകളില്‍–-20,875 പേരും സ്ഥാപനങ്ങളിൽ–- 620 പേരും നിരീക്ഷണത്തിലുണ്ട്‌. 577 സാമ്പിൾ ശനിയാഴ്‌ച പരിശോധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top