19 March Tuesday

ചിറയിൻകീഴിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
ചിറയിൻകീഴ് > സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വെട്ടൂർ വെന്നിക്കോട് വാലേന്റെകുഴി ചരുവിള പുത്തൻവീട്ടിൽ കബീർ (57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽവീട്ടിൽ  സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന സൈനുലാബ്ദീൻ (59) എന്നിവരെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റു ചെയ്‌തത്.
 
വിവിധ സ്ഥലങ്ങളിൽനിന്നായി അറസ്റ്റ് ചെയ്‌ത പ്രതികളെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. 2021 കോവിഡ് കാലഘട്ടത്തിൽ വിദ്യാർഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘം ചേർന്ന് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.
 
പീഡന വിവരം വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.  സ്കൂൾ തുറന്നതോടെ ക്ലാസിലെത്തിയ കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം കണ്ടെത്തിയ അധ്യാപകർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. വർക്കല ഡിവൈഎസ്‌പി പി നിയാസ്, അഞ്ചുതെങ്ങ് സിഐ ചന്ദ്രദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top