19 April Friday

നാവായിക്കുളത്ത് 5.50 കോടി രൂപയുടെ 
റോഡ്‌ പുനരുദ്ധാരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
കിളിമാനൂർ
നാവായിക്കുളത്ത് 5.50 കോടി രൂപയുടെ നാല് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്തിലെ നാലു റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനമാരംഭിച്ചതായി വി ജോയി എംഎൽഎ അറിയിച്ചു. 
നാവായിക്കുളം മരുതിക്കുന്ന് റോഡ്, മുക്കട കപ്പാംവിള റോഡ്, തലവിള -കപ്പാവിള റോഡ്, മടന്തപച്ച കപ്പാംവിള റോഡ് എന്നീ റോഡുകൾക്കാണ് 5.50 കോടി ചെലവഴിച്ച്‌ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റോഡുകൾ എല്ലാം ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് ചെയ്യുന്നത്. 
നാളുകളായി തലവിള കപ്പാവിള, മടന്തപച്ച -കപ്പാംവിള റോഡുകൾ ഗതാഗതയോഗ്യമല്ലായിരുന്നു. 
ജനപ്രതിനിധികളും നാട്ടുകാരും നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വി ജോയി എംഎൽഎ ഇടപെട്ട് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡുകൾ പുനരുദ്ധരിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top