20 April Saturday

ഹരിതകര്‍മസേനയ്ക്ക് ഓഫീസുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
നെടുമങ്ങാട്
 സമഗ്ര ശുചിത്വ ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ പഞ്ചായത്തുകളിലെയും ഹരിതകര്‍മസേനകള്‍ക്ക്‌ ഓഫീസ് സംവിധാനം ഒരുക്കുന്ന പദ്ധതിക്ക് നെടുമങ്ങാട് ബ്ലോക്കില്‍ തുടക്കമായി. ഹരിതകര്‍മ സേനയ്ക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്ത്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി പദ്ധതി ഉദ്ഘാടനം ചെയ്തു.  ബ്ലോക്കിനു കീഴിലുള്ള അഞ്ച്  പഞ്ചായത്തുകളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. 
ഓഫീസ് പ്രവര്‍ത്തനത്തിന് ആവശ്യമായ മേശ, കസേര, അലമാര എന്നിവയും പ്ലാസ്റ്റിക് മാലിന്യ സമാഹരണത്തിനാവശ്യമായ പരിസ്ഥിതി സൗഹൃദബാഗ്, ഗംബൂട്ട് എന്നിവയും വിതരണം ചെയ്തു.  
ഹരിതകര്‍മസേനാ അംഗങ്ങള്‍ക്കായി ശുചിത്വ മിഷൻ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസും നടന്നു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ  സമഗ്ര ശുചിത്വ ആരോഗ്യ പദ്ധതിയില്‍ അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആദ്യ ഘട്ട വിതരണം നടത്തുന്നത്. എല്ലാ പഞ്ചായത്തുകളിലും മാലിന്യ ശേഖരണത്തിനായി പിക്കപ്പ് വാനും നല്‍കും. വിദ്യാഭ്യാസ  സ്ഥിരം സമിതി അധ്യക്ഷ ആര്‍ ശ്രീമതി അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top