18 April Thursday

ഗ്രേറ്റ്‌ ബോംബെ സർക്കസിന്‌ ഇന്ന്‌ തുടക്കം

സ്വന്തം ലേഖകൻUpdated: Saturday Aug 20, 2022
തിരുവനന്തപുരം
അന്താരാഷ്ട്ര കലാകാരന്മാർ അണിനിരക്കുന്ന ഗ്രേറ്റ് ബോംബെ സർക്കസിന്‌ ശനിയാഴ്‌ച തുടക്കമാകും. പുത്തരിക്കണ്ടം മൈതാനത്താണ്‌ സർക്കസ്‌. ശനി വൈകിട്ട്‌ ഏഴിന്‌ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.
വേൾഡ് സർക്കസ് മത്സരത്തിൽ വെങ്കലം നേടിയ എത്യോപ്യൻ കലാകാരൻമാർ ഇന്ത്യയിൽ ആദ്യമായി ഗ്രേറ്റ് ബോംബെ സർക്കസിന്റെ വേദിയിലെത്തും. ഡബിൽ പോൾ ആക്ട്, ക്ലബ് ജഗ്ലിങ്‌, റോളർ ആക്ട്, ഡയബോളോ, ജിംനാസ്‌റ്റിക് കണ്ടാജിയൻ ആക്ട് തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. മണിപ്പൂരി കലാകാരന്മാരുടെ വിസ്‌മയിപ്പിക്കുന്ന പ്രകടനങ്ങളുമുണ്ടാകും.
മക്കാവോ, കാക്കാട്ടൂസ് തുടങ്ങിയ അപൂർവയിനം പക്ഷികളുടെ അഭ്യാസപ്രകടനങ്ങളും സർക്കസിന്റെ ആകർഷണീയതയാണ്. കാണികളെ അമ്പരപ്പിക്കാൻ ഡോഗ്‌സ് ക്രോബാറ്റ്, ഡന്റൽ ബാലൻസ്, ബാലൻസ് ഇൻ ട്രപ്പീസ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്‌ മാനേജിങ്‌ പാർട്‌ണർ കെ എം സഞ്ജീവ്‌കുമാർ, ജനറൽ മാനേജർ മുഹമ്മദ്‌ ഇല്യാസ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പകൽ ഒന്ന്‌, വൈകിട്ട് നാല്‌, രാത്രി ഏഴ്‌ എന്നിങ്ങനെയാണ് പ്രദർശനങ്ങൾ. 100, 200, 300, 400 വീതമാണ്‌ ടിക്കറ്റ്‌ നിരക്ക്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top