29 March Friday

കാപ്സ്യൂള്‍ വലുപ്പത്തിലുള്ള
 പേസ്‌മേക്കര്‍ ഘടിപ്പിച്ച് 
കിംസ് ഹെല്‍ത്ത്

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022
തിരുവനന്തപുരം
തെക്കൻ കേരളത്തിലെ സർക്കാർ, -സ്വകാര്യ ആശുപത്രികളിൽ ആദ്യമായി കാപ്സ്യൂൾ (ലീഡ്ലെസ്) വലുപ്പത്തിലുള്ള പേസ്‌മേക്കർ ഘടിപ്പിച്ച് കിംസ്ഹെൽത്ത്. തിരുവനന്തപുരം സ്വദേശിനിയായ എഴുപത്തിരണ്ടുകാരിയിലാണ് പേസ്‌മേക്കർ ഘടിപ്പിച്ചത്. 
രോഗിയുടെ പ്രായാധിക്യം കണക്കിലെടുത്തും കൂടുതൽ കാലത്തെ ആശുപത്രിവാസം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ലീഡ്ലെസ് പേസ്‌‌മേക്കർ തെരഞ്ഞെടുത്തതെന്ന് കിംസ്ഹെൽത്ത് കൺസൽട്ടന്റ്‌ കാർഡിയോളജിസ്റ്റ് ഡോ.  എസ് വി പ്രവീൺ പറഞ്ഞു. രണ്ട്‌ ഗ്രാം ഭാരവും ഗുളികയുടെ വലുപ്പവും മാത്രമേ ലീഡ്ലെസ് പേസ്‌മേക്കറിനുള്ളൂ. രാവിലെ അഡ്മിറ്റായി  വൈകിട്ട് വീട്ടിൽ പോകാനാകുന്ന രീതിയിലാണ്‌ ശസ്‌ത്രക്രിയ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top