29 March Friday

മഴയിൽ വീട് തകർന്നു; 
കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ശക്തമായ മഴയിൽ തകർന്ന രമയുടെ വീട്

ചിറയിൻകീഴ് 
കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു. മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വക്കം മൂന്നാലുംമൂടിന് സമീപം കരിങ്ങോട് രമയുടെ വീടാണ് വ്യാഴം പുലർച്ചെ അഞ്ചോടെ തകർന്നത്. കുടുംബാംഗങ്ങൾ കിടന്ന ഭാഗത്തോടുചേർന്ന മൺചുവരാണ്‌ ഇടിഞ്ഞത്‌. ചുമർ പുറത്തേക്ക്‌ വീണതിനാൽ  അപകടം ഒഴിവായി. 
രമയും  അമ്മയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരെത്തി സമീപത്ത്   താല്ക്കാലികമായി  വീടൊരുക്കി. ലൈഫ് ഭവന പദ്ധതി വഴി ഭൂമിയും വീടും നിർമിക്കാൻ സാമ്പത്തിക സഹായം അനുവദിച്ചതിനെ തുടർന്ന്, ഭജനമഠത്തിനു സമീപം വീട് നിർമാണം നടക്കുകയാണ്. ആശാവർക്കറായ രമയുടെ ഭർത്താവ് മൂന്ന് വർഷം മുമ്പ്‌ അപകടത്തിൽ മരിച്ചു.നട്ടെല്ലിനു ഗുരുതര പരിക്കേറ്റ രമ ഇപ്പോഴും ചികിത്സയിലാണ്. തുടർചികിത്സയുടെ ഭാഗമായി സർജറി വേണമെങ്കിലും സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ സാധിക്കാത്ത അവസ്ഥയിലാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top