18 April Thursday

ഭീതി വിതച്ച് 
രണ്ടാം തരംഗം

സ്വന്തം ലേഖികUpdated: Tuesday Apr 20, 2021

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊലീസ് ഇഞ്ചിവിള ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നു

തിരുവനന്തപുരം 
ജില്ലയിൽ മൂന്നാം ദിവസവും കോവിഡ്‌ രോഗികൾ 900ത്തിലധികം. തിങ്കളാഴ്ച 981 പേർക്കു കൂടി സ്ഥിരീകരിച്ചു. ശനി –-909, ഞായർ –- 990 എന്നിങ്ങനെയാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. അഞ്ച്‌ ആരോഗ്യപ്രവർത്തകരുൾപ്പെടെ 768 പേർക്ക്‌  സമ്പർക്കംവഴിയാണ് രോ​ഗം. 497 പേർ രോഗമുക്തരായി. 6,585 പേർ  ചികിത്സയിലുണ്ട്‌. 2,897 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 
കണ്ടെയിൻമെന്റ് സോൺ 
കരമന, കവടിയാർ (കോർപറേഷൻ), കിടങ്ങുമ്മൽ, പുതുമംഗലം, പുനലാൽ, ഉറിയാക്കോട്, കുതിരക്കുളം, വലിയറ(വെള്ളനാട് പഞ്ചായത്ത്)പ്ലാവോട് (പുളിമാത്ത് പഞ്ചായത്ത്), ദർശനവട്ടം (നഗരൂർ പഞ്ചായത്ത്), വളക്കാട്, മുദാക്കൽ (മുദാക്കൽ പഞ്ചായത്ത്), വണ്ടിപ്പുര (ചെമ്മരുതി പഞ്ചായത്ത്).
മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ
നാലാഞ്ചിറ- പാറോട്ടുകോണം മുതൽ തട്ടിനാകം ജങ്‌ഷൻ വരെ(കോർപറേഷൻ), മെഡിക്കൽകോളേജ്- തമരഭാഗം, മുറിഞ്ഞപാലം പ്രദേശങ്ങൾ (കോർപറേഷൻ) മുളവന പുളിമൂട് പ്രദേശം (മടവൂർ പഞ്ചായത്ത്), നഗരൂർ ജങ്‌ഷൻ(നഗരൂർ പഞ്ചായത്ത്), മൂന്നുകല്ലിൻമൂട് കരംവിള- ഹോമിയോ കോളേജിന് സമീപം (നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി), മണക്കാട് കുട്ട്കാട് നഗർ റസിഡൻസ് അസോസിയേഷൻ, സൗത്ത് ഫോർട്ട് റെസിഡൻസ് അസോസിയേഷൻ പ്രദേശം (തിരുവനന്തപുരം കോർപറേഷൻ).
 
ആനാവൂർ നാഗപ്പന്‌ 
കോവിഡ്‌
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച നടത്തിയ പരിശോധനയിലാണ്‌ പോസിറ്റീവായത്‌. 
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന്‌ അദ്ദേഹം അഭ്യർഥിച്ചു.  
 
ഇതുവരെ 7,29,117 
വാക്‌സിൻ ഡോസ്
ജില്ലയിൽ തിങ്കളാഴ്ച വരെ വാക്‌സിൻ നൽകിയത്‌ 7,22,850 പേർക്ക്‌. 6,39,081 പേർക്ക്‌ ആദ്യ ഡോസും 90,036 പേർക്ക്‌ രണ്ടാം ഡോസുമാണ് നൽകിയത്. തിങ്കളാഴ്ച മാത്രം 18,590 പേർ വാക്‌സിനെടുത്തു. ആദ്യ ഡോസ്‌ വാക്‌സിൻ സ്വീകരിച്ച 350726 പേർ സ്‌ത്രീകളാണ്‌. പുരുഷന്മാർക്ക്‌ 288280 ഡോസ്‌ വാക്‌സിനും നൽകി. മറ്റുള്ളവർ –-75. 18–- 25 വരെ പ്രായമുള്ള 15271 പേരും 25–-40(43244), 40–-60 (242340), അറുപത്‌ വയസ്സിന്‌ മുകളിലുള്ളവർ 338172 പേരുമാണ് ആദ്യ ഡോസ്‌ എടുത്തത്. തലസ്ഥാനത്ത്‌ 27 സർക്കാർ വാക്‌സിനേഷൻ സെന്ററും 11 സ്വകാര്യ സെന്ററുമുണ്ട്‌. മുഴുവൻ ആരോഗ്യപ്രവർത്തകർക്കും കോവിഡ്‌ മുന്നണി പോരാളികൾക്കും ആദ്യ ഡോസ്‌ നൽകി. 
 
ജയിൽ അന്തേവാസികൾക്ക്‌ 
നെഗറ്റീവ്
സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് ആരോഗ്യ വകുപ്പ് കോവിഡ് പരിശോധന നടത്തി. 400 പേർക്ക് ആന്റിജൻ ടെസ്റ്റാണ് നടത്തിയത്. എല്ലാവരും നെ​ഗറ്റീവാണ്. ബാക്കിതടവുകാർക്കായി അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും. ജയിലിലെ എല്ലാ തടവുകാർക്കും വാക്സിനേഷൻ നടത്താൻ സജ്ജമാകുന്നതായി അധികൃതർ അറിയിച്ചു. അടുത്ത ആഴ്ചയോടെ എല്ലാവർക്കും വാക്സിൻ  നൽകിത്തുടങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top