20 April Saturday

നേമം ഗവ.യുപി സ്കൂളിൽ ലിറ്റിൽ ചാമ്പ്യൻസ് കളിയുത്സവം

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
നേമം
നേമം ഗവ. യുപി സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്കുവേണ്ടി നാടൻകളികൾ പരിചയപ്പെടുത്തുന്നതിന്‌  ‘കളിയുത്സവം’ എന്ന പേരിൽ കായികോത്സവം സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കളിയുത്സവം ഡയമണ്ട് പുഷ് അപ്പിൽ  ലോക റെക്കോഡ് നേടിയ ആന്റോ മാത്യു ഉദ്ഘാടനം ചെയ്തു.
നാടൻ പന്തുകളി, തലപ്പന്തുകളി, ചട്ടിക്കളി, ആരുടെ കൈയിൽ മോതിരം, കൊത്തംകല്ല്, ബോബെ റോസയ്‌ക്ക, ഈർക്കിൽ കളി, ഒളിച്ചുകളി തുടങ്ങിയവ പരിചയപ്പെടുത്തി. ആന്റോ മാത്യുവിന്‌ പ്രീ പ്രൈമറി വിഭാഗം ലീഡർ ഹർഷിത് ഉപഹാരം നൽകി. ഹെഡ്‌മാസ്റ്റർ എ എസ് മൻസൂർ, സീനിയർ അധ്യാപിക എം ആർ സൗമ്യ, സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ്, കായികാധ്യാപകൻ ബിപിൻ ലാൽ, സതികുമാരി  എന്നിവർ നേതൃത്വം നൽകി. എസ് ബിന്ദു സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top