29 March Friday

ജന്മദിനത്തില്‍ വേറിട്ട സമ്മാനവുമായി ഒന്നാംക്ലാസുകാരി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

പിറന്നാൾദിനത്തിൽ കൃഷ്ണപ്രിയ മിനിക്ക് സമ്മാനം കൈമാറുന്നു

കിളിമാനൂർ
ജന്മദിനത്തിൽ കൂട്ടുകാർക്കും അധ്യാപകർക്കും മധുരം നൽകിയതിനൊപ്പം മറ്റൊരു നല്ലപാഠംകൂടി പകർന്നു നൽകി പകൽകുറി ​ഗവ. എൽപിഎസിലെ ഒന്നാം ക്ലാസുകാരി കൃഷ്ണപ്രിയ.  അധ്യാപകർക്കും കൂട്ടുകാർക്കും മിഠായിനൽകിയശേഷം  ഒരു സമ്മാനപ്പൊതിയുമായാണ് കൃഷ്‌ണപ്രിയ അസംബ്ലിക്കെത്തിയത്‌. 
ആർക്കുനൽകാനുള്ള സമ്മാനമാണെന്ന്‌ എല്ലാവർക്കും ആകാംക്ഷയും കൗതുകവുമുണ്ടായിരുന്നു. സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്ന മിനിയെ വിളിച്ചുവരുത്തി കൃഷ്ണപ്രിയ സമ്മാനം കൈമാറുകയായിരുന്നു. കൂട്ടുകാരും അധ്യാപകരും കൈയടികളോടെയാണ് കൃഷ്‌ണപ്രിയയെ പ്രോത്സാഹിപ്പിച്ചത്‌. കൃഷ്‌ണപ്രിയയെക്കുറിച്ചോർത്ത്‌ അഭിമാനിക്കുന്നതായി അധ്യാപകർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top