26 April Friday

എൻജിനിയറിങ്‌ കോളേജിൽ 
നാനൂറിലധികം പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കഴക്കൂട്ടം
തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജ്‌ കോവിഡ് ക്ലസ്റ്ററായി. ഒരാഴ്ചയ്ക്കിടെ 393 വിദ്യാര്‍ഥികള്‍ക്കും ഇരുപതോളം അധ്യാപകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
 
 ഒരാഴ്ചയ്ക്ക്‌ മുമ്പ് എണ്‍പതിലധികം വിദ്യാര്‍ഥികള്‍ക്ക് രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് 14ന്‌ കൂട്ടപ്പരിശോധന സംഘടിപ്പിച്ചു. ഇതോടെയാണ് രോഗികളുടെ എണ്ണം നാനൂറായത്. രോഗസ്ഥിരീകരണനിരക്ക് 35 ശതമാനമാണ്.  
 
ക്ലാസുകളെല്ലാം ഓണ്‍ലൈനിലാക്കി. ഹോസ്റ്റലുകള്‍  ഒഴിയാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. പോസിറ്റീവ് ആയവരും സമ്പർക്കവിലക്കിലുള്ളവരും നിശ്ചിത കാലാവധി കഴിഞ്ഞാല്‍ പോകണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്. കോളേജില്‍ നടക്കുന്ന പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് കോളേജധികൃതരും വിദ്യാര്‍ഥികളും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top